പാക്കിസ്ഥാനിലെ ഒരു സ്വകാര്യ ചാനലില്‍ വാര്‍ത്താ അവതാരക വേഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍

By Web DeskFirst Published Mar 26, 2018, 7:35 PM IST
Highlights
  • മാര്‍വിയയെ കുടുംബം വളരെ മുമ്പ് ഉപേക്ഷിച്ചതാണ്
  • നേട്ടത്തില്‍ കുടുംബാഗംങ്ങള്‍ പ്രതികരിച്ചിട്ടില്ല
     

ലാഹോര്‍: പാക്കിസ്ഥാനിലെ ഒരു സ്വകാര്യ ചാനലില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത വായിക്കും. മാർവിയ മലിക്ക് എന്ന ട്രാന്‍സ്‌ജെന്‍ഡറിനാണ്  സ്വകാര്യ ചാനലില്‍ ജോലി ലഭിച്ചത്. ഫാഷന്‍ വീക്കില്‍ ചുവടുകള്‍ വച്ച മാര്‍വിയ വാര്‍ത്തകളില്‍ മുമ്പും ഇടംപിടിച്ചിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കൊഹിനൂര്‍ ന്യൂസ് ടെലിവിഷന്‍ ചാനലില്‍ മാര്‍വിയ ഇന്‍റര്‍വ്യുവിന് പോകുന്നത്. എന്നാല്‍ ആ ദിവസം തന്നെ മാര്‍വിയയെ ചാനല്‍ തെരഞ്ഞെടുക്കുകയായിരുന്നു. 

മാര്‍വിയയെ കുടുംബം വളരെ മുമ്പെ ഉപേക്ഷിച്ചതാണ്. തുടര്‍ന്ന് ഉന്നതപഠനത്തിനായി മാര്‍വിയ പണം കണ്ടെത്തിയത് മുന്‍പ് പഠിച്ച ബ്യൂട്ടീക്ഷന്‍ കോഴ്സിലൂടെയാണ് . തന്‍റെ നേട്ടത്തില്‍ കുടുംബാംഗങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മാര്‍വിയ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതം കഷ്ടപ്പാട് നിറഞ്ഞതാണെന്നും എല്ലാവരും ഒരേ തരം ജീവിതമാണ് നയിക്കുന്നതെന്നും ഒരേ തരം കഷ്ടപ്പാടിലൂടെയാണ് കടന്ന് പോകുന്നതെന്നും മർവാനിയ പറഞ്ഞു.

click me!