എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്ന പരിപാടി, രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി പ്രമീള ശശിധരൻ

Published : Oct 27, 2025, 10:59 AM IST
prameela sasidharan

Synopsis

ബി ജെ പിയിലെ വിഭാഗീയത മുതലെടുക്കാൻ കോൺഗ്രസ്.പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ പ്രമീള ശശിധരന്‍. എംഎൽഎ ഫണ്ട്‌ വിനിയോഗിക്കുന്നതിനാലാണ് പങ്കെടുത്തതെന്നാണ്  വിശദീകരണം. പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രമീള ശശിധരന്‍ വ്യക്തമാക്കി. പ്രമീള ശശീധരനെതിരെ തള്ളി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കൃഷ്ണകുമാർ പക്ഷം രംഗത്ത് വന്നിരുന്നു. രാഹുലിനൊപ്പം വേദി പങ്കിട്ടത് ചർച്ച ചെയ്യാൻ ഇന്നലെ വി ളിച്ച അടിയന്തര യോഗത്തിൽ രാജി ആവശ്യം ശക്തമാവുകയും ചെയ്തിരുന്നു. 

23പേർ പങ്കെടുത്ത ജില്ലാ കമ്മറ്റിയിൽ പ്രമീള ശശിധരൻ രാജി വെയ്ക്കണമെന്ന് 18 പേർ ആവശ്യപ്പെട്ടിരുന്നു. പ്രവർത്തകരുടെ മനോവീര്യം പ്രമീള ശശിധരൻ തകർത്തുവെന്നും അഭിപ്രായം. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നൽകരുതെന്നും യോഗത്തിൽ ആവശ്യം ഉയര്‍ന്നു. ബി ജെ പിയിലെ വിഭാഗീയത മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം. പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനാണ് ആലോചന. പ്രമീളയ്ക്ക് പാർട്ടിയിലേക്ക് സ്വാഗതമെന്ന് പാലക്കാട് കോൺഗ്രസ് ബ്ലോക് കമിറ്റി വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എത്തിയത് 10 വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിനെ കുറിച്ചു പറയാൻ; ചിരിച്ചുകളിച്ച് പൊലീസ് ഓഫീസർമാർ, രൂക്ഷ വിമർശനം
സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി ട്രംപിന്‍റെ പുതിയ നിബന്ധന; പശ്ചിമേഷ്യൻ രാജ്യങ്ങൾ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണം