
കോട്ടയം: പാന്പാടിയില്‍ ബസ് മറിയുന്നത് കണ്ടിട്ടും നിര്‍ത്താതെ പോയെന്ന പേരില്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ വ്യാപകമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയായിരുന്നില്ല യാഥാര്‍ഥ്യം.
കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിക്കാതിരിക്കാന്‍ ബ്രേക്കിടുകയും തലകീഴായി മറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിന് തൊട്ടുപിന്നാലെ എത്തുന്ന മോട്ടോര്‍വാഹന വകുപ്പിന്‍റെ വാഹനം നിര്‍ത്താതെ പോകുന്നതും ഈ സിസിടിവി ക്യാമറയിലുണ്ട്. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും വിമര്‍ശിച്ചതും.
കോട്ടയം ജോയിന്‍റ് ആര്‍ടിഒ കെ. ഹരികൃഷ്ണനാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതേ സ്ഥലത്തുനിന്ന് തന്നെയുള്ള രണ്ടാമത്തെ സിസിടിവി ക്യാമറ ദൃശ്യം കൂടി കണ്ടാലേ യാഥാര്‍ത്ഥ്യം തിരിച്ചറിയാനാകൂ. ഇതില്‍ കുറച്ചകലെയായി വാഹനം ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് വരുന്നതും. പൊലീസടക്കമുള്ളവരെ വിവരമറിയിക്കുന്നതും ദൃശ്യങ്ങിളില്‍ കാണാം. സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്നതെല്ലാം കണ്ണുമടച്ച് ഷെയര്‍ ചെയ്യരുതെന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ഈ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam