മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശം: നിലപാട് വ്യക്തമാക്കി പാണക്കാട് തങ്ങൾ; 'രാഷ്ട്രീയ വിമർശനം ആകാം, വ്യക്തി അധിക്ഷേപം പാടില്ല'

Published : Nov 02, 2025, 11:00 AM ISTUpdated : Nov 02, 2025, 11:11 AM IST
PMA salam and panakkad thangal

Synopsis

രാഷ്ട്രീയ വിമർശനങ്ങൾ ആകാമെന്നും എന്നാൽ വ്യക്തി അധിക്ഷേപങ്ങൾ പാടില്ലെന്നും പാണക്കാട് ശിഹാബലി തങ്ങൾ പറഞ്ഞു.

മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി പാണക്കാട് തങ്ങൾ. പിഎംഎ സലാമിനെ തള്ളിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. രാഷ്ട്രീയ വിമർശനങ്ങൾ ആകാമെന്നും എന്നാൽ വ്യക്തി അധിക്ഷേപങ്ങൾ പാടില്ലെന്നും പാണക്കാട് ശിഹാബലി തങ്ങൾ പറഞ്ഞു. വ്യക്തി അധിക്ഷേപം നല്ല കാര്യമല്ല. ഇത്തരം കാര്യങ്ങളിൽ എല്ലാവരും സൂക്ഷിക്കണമെന്നും പാണക്കാട് തങ്ങൾ പറഞ്ഞു.

ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്‍റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണമെന്നുമായിരുന്നു സലാമിന്‍റെ അധിക്ഷേപ വാക്കുകള്‍. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിനഡ് ആസ്ഥാനത്തേക്ക് സ്വകാര്യ വാഹനത്തിൽ പോയത് സ്വന്തം വാഹനത്തിന്‍റെ ടയറിലെ കാറ്റ് തീർന്നതിനാൽ'; വിശദീകരണവുമായി സതീശൻ
അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് നടുക്കുന്ന അപകടം, 39 ജീവൻ നഷ്ടം, 73 പേർക്ക് പരിക്ക്; കണ്ണീരിലാഴ്ന്ന് സ്പെയ്ൻ, ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി