ക്വാറി ലൈസൻസുകൾ പരിസ്ഥിതി അനുമതിയില്ലാതെ പഞ്ചായത്തുകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

By Web DeskFirst Published Jun 21, 2016, 1:12 PM IST
Highlights

കൊച്ചി: ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് സുപ്രധാന ഉത്തരവ്. പരിസ്ഥിതി അനുമതി കൂടാതെ തന്നെ ക്വാറി ലൈസൻസുകൾ നൽകാനുളള അപേക്ഷകൾ പഞ്ചായത്തുകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുളള അപേക്ഷകളിൽ പഞ്ചായത്തുകൾ മൂന്നാഴ്ചക്കുളളിൽ തീരുമാനമെടുക്കണം. 

പഞ്ചായത്ത് രാജ് നിയമങ്ങൾക്കനുസരിച്ചാണ് പഞ്ചായത്തുകൾ പ്രവർത്തിക്കുന്നതെന്നും അതിന് പുറത്തുളള കാര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നുമാണ് നി‍‍‍ർദേശം. ക്വാറികൾക്ക് പഞ്ചായത്തുകൾ ലൈസൻസ് നൽകണമെങ്കിൽ  പരിസ്ഥിതി അനുമതി ഉണ്ടാവണം എന്ന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. സമാനമായ ഉത്തരവ് നേരത്തെ സിംഗിൾ ബെഞ്ചും പുറപ്പെടുവിച്ചിരുന്നു.

 

click me!