ശശികലയ്ക്കെതിരെ പനീർശെൽവം; അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്?

Web Desk |  
Published : Feb 07, 2017, 12:33 AM ISTUpdated : Oct 04, 2018, 11:26 PM IST
ശശികലയ്ക്കെതിരെ പനീർശെൽവം; അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്?

Synopsis

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. ശശികലയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ഒ പനീർശെൽവം രംഗത്തെത്തി. ശശികലയ്ക്കുവേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുന്നതിന്റെ അസംതൃപ്തി ഒ പനീർശെൽവം പരസ്യമായി രേഖപ്പെടുത്തി. ശശികല തന്നെ അവഹേളിച്ചതായി പനീർശെൽവം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തി തന്നെ നിരന്തരം അപമാനിച്ചു. തന്നെ നിർബന്ധിപ്പിച്ച് രാജിവെയ്പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പനീർശെൽവം ഉടൻതന്നെ രാജി തീരുമാനം പിൻവലിച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് നൽകും. അതേസമയം തന്നെ പിന്തുണയ്ക്കുന്ന മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കാനാണ് ശശികല ക്യാംപ് ലക്ഷ്യമിടുന്നത്. വൻതോതിൽ പണമൊഴുക്കി, കൂടുതൽ എംഎൽഎമാരെ ഒപ്പംനിർത്താനുള്ള നീക്കവും ശശികല വിഭാഗം തുടങ്ങികഴിഞ്ഞു. 

ശശികലയെ പിന്തുണയ്ക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നുവെന്ന് പനീർശെൽവം പറഞ്ഞു. മുഖ്യ സ്ഥാനങ്ങളിൽ ജനസമ്മതി ഉള്ളവർ വരണമെന്നും പനീർശെൽവം പറഞ്ഞു. ജനങ്ങളും പാർട്ടിയും ആഗ്രഹിച്ചാൽ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവർത്തനങ്ങളിൽ ശശികല അതൃപ്തി രേഖപ്പെടുത്തി. മന്ത്രിസഭയിലെ ഒരംഗമാണ് തന്റെ രാജി ആവശ്യപ്പെട്ടത്. റവന്യൂമന്ത്രി ഉദയകുമാറാണ് തന്റെ രാജി ആവശ്യപ്പെട്ടത്. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഉദയകുമാർ ആവശ്യപ്പെട്ടു. പാർട്ടി പിളർത്തണമെന്ന് തനിക്ക് ആഗ്രഹമില്ല. തീരുമാനങ്ങൾ അട്ടിമറിച്ചത് തമ്പിദുരൈ ആണെന്നും പനീർശെൽവം പറഞ്ഞു.

അതേസമയം പനീർശെൽവത്തിന് മറുപടിയുമായി എഐഎഡിഎംകെ വക്താവ് രംഗത്തെത്തി. പനീർശെൽവത്തിന്റെ വാക്കുകൾ അസംബന്ധമാണ്. പനീർശെൽവത്തിന് പാർട്ടി എംഎൽഎമാരുടെ പിന്തുണയില്ലെന്നും. എഐഎഡിഎംകെ വക്താവ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'
കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്