ശീതകാല സമ്മേളനം ഇന്ന് തുടങ്ങും; പാര്‍ലമെന്‍റ് വലിയ പ്രതിഷേധത്തിന് സാക്ഷിയാകും

By Web DeskFirst Published Dec 15, 2017, 1:46 AM IST
Highlights

ദില്ലി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ വലിയ പ്രതിഷേധത്തിനാകും പാര്‍ലമെന്‍റ്  സാക്ഷിയാവുക. മുത്തലഖ് നിയമവിരുദ്ധമാക്കുന്നതിനും, ട്രാൻജെന്‍ററുകളുടെ അവകാശ സംരക്ഷണത്തിനുള്ള ബില്ലുകളും സമ്മേളനത്തിൽ സര്‍ക്കാര്‍ കൊണ്ടുവരും. 

ഇന്ന് മുതൽ ജനുവരി 5 വരെയാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹജാൻ ദില്ലിയിൽ വിളിച്ച സര്‍വ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച സിറ്റിംഗ് അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും ആദരാഞ്ജലി അര്‍പ്പിച്ച ഇരുസഭകളും ഇന്നത്തേക്ക് പിരിയും. പാര്‍ലമെന്‍റിൽ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാൻ ഇന്ന് പ്രതിപക്ഷ പാര്‍ടികൾ യോഗം ചേരും.

click me!