ഊര്‍ജിത് പട്ടേല്‍ ഫിനാന്‍സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നത് മാറ്റിവെച്ചു

By Web DeskFirst Published Dec 22, 2016, 11:05 AM IST
Highlights

ദില്ലി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്റിന്റെ ഫിനാന്‍സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നത് മാറ്റിവെച്ചു. കേന്ദ്ര ധനമന്ത്രാലയത്തില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം ആര്‍ബിഐ ഗവര്‍ണറെ വിളച്ചുവരുത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതിയുടെ തീരുമാനം. 

ഇതിനായി ധനസെക്രട്ടറി അശോക് ലവാസ അടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് ഫിനാന്‍സ് കമ്മിറ്റി വിവരങ്ങള്‍ തേടും വിവരങ്ങള്‍ തേടിയതിന് ശേഷമാണ് ഊര്‍ജിത് പട്ടേലിനെ വിളിച്ചുവരുത്തുക. 

നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട സമയ പരിധിയായ ഡിസംബര്‍ മുപ്പതിന് മുന്‍പ് ഊര്‍ജിത് പട്ടേലിനെ വിളിച്ചുവരുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലും സമിതിക്കുണ്ട്. അതുകൊണ്ടാണ് തീയ്യതി മാറ്റിവച്ചണ്.
 

click me!