പേടിച്ചുവിറച്ച ജീവനക്കാര്‍ എയര്‍പോര്‍ട്ട് അടച്ചിട്ടു; കാരണം രസകരം...

Published : Aug 09, 2018, 05:38 PM IST
പേടിച്ചുവിറച്ച ജീവനക്കാര്‍ എയര്‍പോര്‍ട്ട് അടച്ചിട്ടു; കാരണം രസകരം...

Synopsis

യാത്രയ്‌ക്കൊരുങ്ങിയെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സ്‌കോണ്‍ഫെല്‍ഡ് എയര്‍പോര്‍ട്ടില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് അല്‍പനേരത്തേക്ക് എയര്‍പോര്‍ട്ട് അടച്ചിടുകയും ചെയ്തു.

ബെര്‍ലിന്‍: യാത്രയ്‌ക്കൊരുങ്ങിയെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സ്‌കോണ്‍ഫെല്‍ഡ് എയര്‍പോര്‍ട്ടില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് അല്‍പനേരത്തേക്ക് എയര്‍പോര്‍ട്ട് അടച്ചിടുകയും ചെയ്തു.

സംഭവമിങ്ങനെയാണ്- യാത്രക്കാരന്‍റെ ബാഗ് പരിശോധിക്കുകയായിരുന്നു ജീവനക്കാര്‍. എക്‌സ് റേ സ്‌കാനിംഗിലൂടെയായിരുന്നു പരിശോധന. ഇതിനിടെയാണ് ബാഗിനകത്ത് പ്രത്യേക തരം ഉപകരണങ്ങള്‍ കണ്ടെത്തിയത്. ആയുധങ്ങളാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാര്‍ ഉടന്‍ തന്നെ സുരക്ഷയുടെ ഭാഗമായി എയര്‍പോര്‍ട്ട് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. 

ജീവനക്കാര്‍ വിവരമറിയിച്ചതോടെ ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്ന് ലൗഡ്‌സ്പീക്കറിലൂടെ യാത്രക്കാരനോട് ബാഗിനകത്തുള്ള ഉപകരണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ യാത്രക്കാരനുമായില്ല. 

ഇതിന് ശേഷമാണ് ഉപകരണങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ ബോംബ് സ്‌ക്വാഡ് തീരുമാനിച്ചത്. നേരിട്ട് നടത്തിയ പരിശോധനയിലാണ് അബദ്ധം പറ്റിയതായി ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും മനസ്സിലാക്കിയത്. സെക്‌സ് ടോയ്‌സായിരുന്നു യാത്രക്കാരന്‍ തന്‍റെ ബാഗില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ എയര്‍പോര്‍ട്ട് തുറന്നു. എങ്കിലും ഏറ്റവും തിരക്കുള്ള സമയത്ത് ഒരു മണിക്കൂറിലധികം എയര്‍പോര്‍ട്ട് അടച്ചിട്ടത് നിരവധി യാത്രക്കാരയൊണ് വലച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം