
ഇസ്താംബൂള്‍: വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയെത്തിയത് കടലിന് തൊട്ടരികില്‍. അങ്കാറയില്‍ നിന്ന് ട്രാബ്സോണിലേക്ക് പോകുകയായിരുന്ന പേഗസസ് എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണിക്ക് ടര്‍ക്കിഷ് നഗരമായ ട്രസ്ബോണിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നത് 162 യാത്രക്കാരാണ്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്.
വിമാനം ചെളിയില്‍ പുതഞ്ഞത്കൊണ്ട് മാത്രമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇല്ലെങ്കില്‍ വിമാനം കടലില്‍ പതിച്ചേനെ. മഴ പെയ്ത് റണ്‍വേ തെന്നിക്കിടന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam