വിമാനത്തിന്റെ പ്രധാന എന്‍ജിന്‍ പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് തകരാറിലായി, യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Published : Feb 15, 2018, 09:17 AM ISTUpdated : Oct 05, 2018, 01:38 AM IST
വിമാനത്തിന്റെ പ്രധാന എന്‍ജിന്‍ പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് തകരാറിലായി, യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Synopsis

സാന്‍സ്ഫ്രാന്‍സിസ്കോ: 373 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന് പസഫിക് സമുദ്രത്തിന് മുകളില്‍ വച്ചുണ്ടായത് ഗുരുതര എന്‍ജിന്‍ തകരാര്‍. സാൻഫ്രാൻസിസ്കോയില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈനിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രധാന എന്‍ജിന്റെ പുറം മൂടി വലിയ പൊട്ടിത്തെറിയോടെ ഊരിത്തെറിക്കുകയായിരുന്നു. വിമാനം ഒരു വശത്തേയ്ക്ക് ചരിയുകയും ശക്തമായി ഉലുകയും ചെയ്തു. 

അടിയന്തരമായി അമേരിക്കയിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ സാധിച്ചതാണ് 363 യാത്രക്കാരും 10 ജീവനക്കാരുമുള്‍പ്പെടെയുള്ളവരുടെ ജീവന്‍ രക്ഷപെടുത്തിയത്. ഒരു യന്ത്രം ഉപയോഗിച്ചു വെള്ളത്തിനു മുകളിലൂടെ മൂന്നു മണിക്കൂർ പറക്കാൻ സാധിക്കുന്ന വിധത്തിലാണു രൂപകൽപനയെന്നും ഇതാണ് അപകടം ഒഴിവാക്കിയതെന്നും വിമാനക്കമ്പനി അധികൃതര്‍ പ്രതികരിച്ചു. 

 

 

വലതുഭാഗത്തെ എൻജിന്റെ പുറംമൂടി നഷ്ടപ്പെട്ടിട്ടും വിമാനം പറക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. രക്ഷപെടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം. എമര്‍ജന്‍സി ലാന്‍ഡിങിന് തയ്യാറാകാന്‍ പറഞ്ഞപ്പോള്‍ ഭയന്നെങ്കിലും വിമാനജീവനക്കാരുടെ ഇടപെടല്‍ ജീവിതം തിരിച്ച് നല്‍കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർജുൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്ന് കുടുംബം, ആരോ സമ്മർദ്ദപ്പെടുത്തി; 17കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
വയറ്റിൽ കത്രിക; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ, പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് റിപ്പോർട്ട്