
പത്തനംതിട്ട: പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും. സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലസെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടിക പ്രതിനിധിസമ്മേളനം അതേപടി അംഗികരിക്കുകയായിരുന്നു.
വിവിധ കാരണങ്ങളാല്‍ ഏഴുപേരെ ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍. ഏട്ട് പുതുമുഖങ്ങളെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ജനീഷ് കുമാർ പ്രസിഡന്‍റ് സഞ്ചു എന്നിവർ യുവജനസംഘടനയെപ്രതിനിധികരിച്ച് ജില്ലാകമ്മിറ്റിയില്‍ എത്തി.
മൂന്ന് ഏരിയ സെക്രട്ടറിമാരെയും ജില്ലകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കൊടുമൺ കോഴഞ്ചേരി തിരുവല്ല എന്നീ ഏരിയ സെക്രട്ടറിമാരാണ് ജില്ലാകമ്മിറ്റിയില്‍ എത്തിയത്. കർഷകസംഘടനക്കും മഹിളാസംഘടനക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
മുൻജില്ലാസെക്രട്ടറി കെ അനന്ദഗോപനെ സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍ ജില്ലകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. ഇത് രണ്ടാതവണയാണ് കെപി ഉദയഭാനു സിപിഎം പത്തനംതിട്ട ജില്ലാസെക്രട്ടറി ആകുന്നത്. ജില്ലാകമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് പാടില്ല എന്ന കർശന നിർദ്ദേശം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ജില്ലകമ്മറ്റി അംഗസംഖ്യ 32ല്‍ നിന്നും 33ആക്കി ഉയർത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam