പാറ്റൂര്‍ ഭൂമി തട്ടിപ്പ്; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Jan 24, 2018, 07:03 AM ISTUpdated : Oct 05, 2018, 03:34 AM IST
പാറ്റൂര്‍ ഭൂമി തട്ടിപ്പ്; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

കൊച്ചി: പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൃത്യമായ വിശദീകരണം നല്‍കാത്തതിനാല്‍, ഹൈക്കോടതി തുടര്‍ നടപടികളിലേക്ക് കടക്കും. ഹര്‍ജിക്കാരുടെയും സര്‍ക്കാരിന്റെയും വാദം കേള്‍ക്കും. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവരും പ്രതികളാണ്. രേഖാമൂലം വിശദീകരണം നല്‍കാത്തതിന് ജേക്കബ് തോമസിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അകത്തു കയറി, ക്ഷീണം കാരണം മയങ്ങി, ഉണർന്നത് പിറ്റേന്ന് രാവിലെ ജീവനക്കാരെത്തിയപ്പോൾ, കള്ളൻ പിടിയിൽ
ഐഎഎസ് ഉദ്യോഗസ്ഥ ആരാധന ദാസിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് ആരോപണം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി; ഒഡീഷ പൊലീസ് കേസെടുത്തു