
ദില്ലി:പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ ശക്തമായ നടപടിവേണമെന്ന് രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണ്. ഇത് രാജ്യത്തിന്റെ യശസ്സ് തന്നെ കളങ്കപ്പെടുത്തുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ദില്ലിയില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാഷ്‌ട്രപതി. ഇന്ത്യയുടെ ആശയങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. മനുഷ്യനെ കൊല്ലാന്‍ മടിയില്ലാത്ത രീതിയിലേക്കാണ് രാജ്യം പോകുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു.
രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ കണ്ട് ചോര തിളയ്‌ക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.ഗോ സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam