ആദ്യം ദൈവങ്ങളുടെ നഗ്നത മറയ്ക്കൂ; കുരീപ്പുഴയ്ക്ക് പിന്തുണയുമായി പവിത്രന്‍ തീക്കുനി

Published : Feb 07, 2018, 08:47 AM ISTUpdated : Oct 04, 2018, 07:39 PM IST
ആദ്യം ദൈവങ്ങളുടെ നഗ്നത മറയ്ക്കൂ; കുരീപ്പുഴയ്ക്ക് പിന്തുണയുമായി പവിത്രന്‍ തീക്കുനി

Synopsis

കോഴിക്കോട്:  കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കവി പവിത്രന്‍ തീക്കുനി. കവിതയിലൂടെയാണ് തീക്കുനിയുടെ പ്രതിഷേധം. പല ദൈവങ്ങള്‍ക്കും തുണിയില്ല, അടിവസ്ത്രം പോലുമില്ല, ആദ്യം അവരുടെ നഗ്നത മറച്ച് വരൂ മനുഷ്യസ്‌നേഹികളെ ആക്രമിക്കാന്‍. തീക്കുനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

തിങ്കളാഴ്ച രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ധശാല സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കുരീപ്പുഴയ്‌ക്കെതിരെ ആക്രമണമുണ്ടായത്. ചടങ്ങില്‍ വടയമ്പാടി സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചതിനെതിരെയും സംസാരിച്ച കുരീപ്പുഴ ആര്‍.എസ്.എസിനും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. സംഭവത്തില്‍  ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മിർ യാർ ബലൂച്
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്