
കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിയില്‍ വിട്ടു. ഇപ്പോൾ അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. കൂടുതൽ പേർ പിടിയിലാകാനുണ്ട്. ഇതില്‍ രണ്ടു പേർ വിദേശത്താണെന്നും സിബിഐ കോടതിയെ അറിയിച്ചു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളിൽ ചിലരാണ് ഗൂഡാലോചന നടത്തി കൃത്യത്തിന് ചുക്കാൻ പിടിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ഏഴ് പേരാണ്. പയ്യോളി മനോജിന്റെ വീടിനു ചുറ്റും 20 പേർ ഒത്തുകൂടിയിരുന്നു. ഇവരിൽ ഏഴ് പേർ വീട്ടിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികൾ കോടതിയില്‍ പറഞ്ഞു. അത് വിചാരണയിലൂടെ തീരുമാനിക്കേണ്ടതാണെന്ന് പറഞ്ഞ സിജെഎം സി ജെ എം പ്രതികളെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു. സിപിഎം പയ്യോളി ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് എന്നിവരുള്‍പ്പടെ ഒമ്പത് പേരാണ് കേസിലെ പ്രതികൾ,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam