മലപ്പുറത്ത് പിഡിപി ഇടതുപക്ഷത്തെ പിന്തുണക്കില്ല; ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം

Published : Mar 20, 2017, 02:10 AM ISTUpdated : Oct 05, 2018, 03:17 AM IST
മലപ്പുറത്ത് പിഡിപി ഇടതുപക്ഷത്തെ പിന്തുണക്കില്ല; ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം

Synopsis

2009ല്‍ പൊന്നാനിയില്‍ പി.ഡി.പിക്ക് കൂടി സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് ഇടതു പക്ഷം മല്‍സരിച്ചത്. 2009ലും 2014ഉം ഇടതു പക്ഷത്തിന് പി.ഡി.പിയുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇടതു പക്ഷത്തെ തുണക്കേണ്ട എന്നാണ് പി.ഡി.പി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം, ജയിലില്‍ കഴിയുന്ന പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

മലപ്പുറത്ത് 20,000ത്തോളം വോട്ടുണ്ടെന്നാണ് പി.ഡി.പിയുടെ അവകാശവാദം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തോളം വോട്ടുകള്‍ നേടിയ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയെ തുണക്കാനാണ് പി.ഡി.പിയുടെ തീരുമാനം. എന്നാല്‍ മണ്ഡലത്തില്‍ അരലക്ഷത്തോളം വോട്ടുകളുള്ള എസ്.ഡി.പി.ഐ യെ ഈ സഖ്യത്തില്‍ പങ്കാളിയാക്കില്ല. അതേസമയം മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടിയുടെയും എസ്.‍ഡി.പി.ഐ യുടെയും നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലപ്പുറത്ത് പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ ശ്രമിക്കുന്ന ഇടതു പക്ഷത്തിന് തിരിച്ചടിയാണ് പി.ഡി.പിയുടെ നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി