ബലാത്സംഗം ചെറുത്ത വീട്ടമ്മയെ മുക്കിക്കൊന്നു

Published : Aug 16, 2017, 10:35 PM ISTUpdated : Oct 04, 2018, 07:58 PM IST
ബലാത്സംഗം ചെറുത്ത വീട്ടമ്മയെ മുക്കിക്കൊന്നു

Synopsis

കണ്ണൂർ: പെരിങ്ങത്തൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് ബലാത്സംഗ ശ്രമത്തിനിടയെന്ന് വ്യക്തമായി.  പ്രതി മത്തിപ്പറമ്പ് സ്വദേശി അൻസാറിനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.  ബലാത്സംഗ ശ്രമം എതിർത്തതോടെ വെള്ളക്കെട്ടിൽ മുക്കിത്താഴ്ത്തി ശ്വാസം മുട്ടിച്ചാണ് റീജയെന്ന വീട്ടമ്മയെ ഇയാൾ കൊലപ്പെടുത്തിയത്.

വെള്ളച്ചാലിൽ, കൈകൾ മാത്രം പൊങ്ങിക്കിടക്കുന്ന നിലയിൽ ആയിരുന്നു റീജയുടെ മൃതദേഹം തിങ്കളാഴ്ച്ച കണ്ടെത്തിയത്.  24 മണിക്കൂറിനകം പ്രതി അൻസാറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായ ചോദ്യം ചെയ്യലിലാണ് ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ച ഇയാളിൽ നിന്ന് വിവരങ്ങളെടുത്തത്.  

ശരീരത്തിലെ പരിക്കിന്‍റെ വിവരങ്ങളടക്കം ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതോടെ അൻസാർ വെട്ടിലായി. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.  ബലാത്സംഗ ശ്രമം ചെറുത്തതോടെയാണ് പ്രതി ബലംപ്രയോഗിക്കുകയും ശേഷം വെള്ളക്കെട്ടിൽ മുക്കിക്കൊലപ്പെടുത്തുകയും ചെയ്തത്.

ഇയാൾ കവർന്ന റീജയുടെ മാലയും മോതിരവും കണ്ടെടുത്തു. ആളൊഴി‍ഞ്ഞ പ്രദേശമായത് പ്രതിക്ക് സഹായകമായി.   പെരിങ്ങത്തൂരിലെ നാട്ടുകാർക്കിടയിൽ വലിയ ഞെട്ടലാണ് റീജയുടെ കൊലപാതകം ഉണ്ടാക്കിയത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യലഹരിയില്‍ കാറോടിച്ച സിവില്‍ പൊലീസ് ഓഫീസര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതായി പരാതി; കസ്റ്റഡിയിലെടുത്തു
അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം; `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ പരാതി നൽകുമെന്ന് സിപിഎം