
കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച സഹപ്രവര്‍ത്തകന് പണി കൊടുക്കാന്‍ വനിതാ പൊലീസുകാരി കിടപ്പറദൃശ്യം പൊലീസുകാരുടെ വാസ്ടാപ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. കണ്ണൂര്‍ മാലൂർ സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് തന്നെ കബളിപ്പിച്ച പൊലീസുകാരന് പണി കൊടുക്കാന്‍ യുവതി സ്വകാര്യ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചിത്രം വൈറലായതോടെ ചിത്രം പ്രചരിപ്പിച്ച പൊലീസുകാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.
ഏറെ നാളായി മാലൂര്‍ സ്റ്റേഷനിലെ പൊലീസുകാരനും വനിതാ പൊലീസുകാരിയും അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹക്കാര്യം വന്നപ്പോള്‍ പൊലീസുകാരന്‍ പിന്മാറുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് പൊലീസുകാരനൊപ്പമുള്ള കിടപ്പറ ചിത്രം യുവതി മാലൂര്‍ സ്റ്റേഷന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചു. ഇതോടെയാണ് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംബിച്ചത്.
ചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷമം ആരംഭിച്ചു. അതിനിടെ പൊലീസുകാരനെയും വനിതാ പൊലീസിനെയും വെവ്വേറെ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി. അതേ സമയം വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ കണ്ണൂരിലെ പൊലീസുകാര്‍ അമര്‍ഷത്തിലാണ്.
പരാതിയില്ലാതെ നടത്തുന്ന അന്വേഷണം മാലൂര്‍ സ്റ്റേഷനിലെ പെീലീസുകാരന് വേണ്ടിയാണെന്നാണ് ആരോപണം. ഇയാള്‍ സിപിഎം അനുകൂല പൊലീസ് അസോസിഷനിലെ ജില്ലാ കമ്മറ്റി അംഗമാണ്. ചിത്രം പ്രചരിപ്പിച്ച പൊലീസുകാരിയെ ഇരയാക്കി പെീലീസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam