പെറുവില്‍ പ്രളയം: മരണം 113

Published : Apr 19, 2017, 03:04 AM ISTUpdated : Oct 04, 2018, 10:35 PM IST
പെറുവില്‍ പ്രളയം: മരണം 113

Synopsis

ലിമ: പെറുവിൽ  പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 113 ആയെന്ന് കണക്കുകൾ. സംഭവത്തിൽ 400ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 20,000ലേറെ വീടുകളും 316 പാലങ്ങളും 53 സ്കൂളുകളും 11 ആരോഗ്യകേന്ദ്രങ്ങളും പ്രളയത്തിൽ തകർന്നെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 1,670 കിലോമീറ്റർ റോഡാണ് ഒലിച്ചുപോയത്.

പത്തുലക്ഷത്തോളം പേരെ പ്രളയം ദുരിതത്തിലാഴ്ത്തിയെന്നും ഇതിൽ 178,000ലേറെ പേർക്ക് അവരുടെ വീടുകൾ നഷ്ടമായെന്നുമാണ് വിവരങ്ങൾ. എൽനിനോ പ്രതിഭാസത്തെത്തുടർന്നാണ് മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. 20ലേറെ പ്രവിശ്യകളെയാണ് പ്രളയം ദുരിതത്തിലാഴ്ത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സോണിയയെ പോറ്റി എങ്ങനെ നേരിൽ കണ്ടു'? സോണിയ-ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം, തിരിച്ചടിച്ച് കോൺഗ്രസ്
കൂറ്റൻ ക്രിസ്മസ് ട്രീ തിരിച്ചെത്തി, രണ്ട് വർഷത്തിന് ശേഷം ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ ക്രിസ്മസ് ആഘോഷം