
വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് പരാതി. മെഡിസിനില്‍ ബിരുദമില്ലാതെ, ഡോക്ടര്‍ പദവി ഉപയോഗിക്കുകയും രോഗികളെ പരിശോധിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പരാതിയില്‍ പറയുന്നു.
മലപ്പുറമടക്കം വടക്കന്‍ ജില്ലകളില്‍ ഡിഫ്തീരിയ പടരുകയും കുട്ടികള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. ഇതോടെയാണ് വാക്‌സിന്‍ വിരുദ്ധ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയത്. ചിലരുടെ അജണ്ട നടപ്പാക്കാനാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതെന്നും ഇതുമായി മുന്നോട്ടുപോയാല്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ വാങ്ങില്ലെന്നും വരെ ജേക്കബ് വടക്കഞ്ചേരി പ്രസംഗിച്ചു.
ഇതേത്തുടര്‍ന്നാണ് കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം പരാതി നല്‍കിയത്. ആരോഗ്യവകുപ്പ് മന്ത്രിക്കാണ് പരാതി നല്‍കിയത്.
ചികില്‍സ നടത്താനുള്ള ജേക്കബ് വടക്കഞ്ചേരിയുടെ യോഗ്യത, ഇദ്ദേഹം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‍ട്രേഷനുണ്ടോ ജീവനക്കാര്‍ യോഗ്യതയുള്ളവരാണോ തുടങ്ങിയവയടക്കം പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam