കോട്ടയം മെഡിക്കൽകോളേജിൽ പി ജി കോഴ്സുകൾക്ക് അംഗീകാരമില്ല

Published : Aug 17, 2017, 09:10 AM ISTUpdated : Oct 05, 2018, 01:44 AM IST
കോട്ടയം മെഡിക്കൽകോളേജിൽ പി ജി കോഴ്സുകൾക്ക് അംഗീകാരമില്ല

Synopsis

കോട്ടയം: അധ്യാപകരെ നിയമിക്കാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പി .ജി കോഴ്സുകൾക്ക്  ഇത്തവണയും അംഗീകാരമില്ല. അടിസ്ഥാനസൗകര്യമില്ലാത്തതും യോഗ്യത കിട്ടാൻ തടസമായി. കോളേജിൽ പഠനം പൂർത്തിയാക്കിയവർ ഇപ്പോൾ തൃശങ്കുവിലാണ്.

കോട്ടയം മെഡിക്കൽ കോളേജിലെ ബിരുദാനനന്തരബിരുദകോഴ്സുകളിൽ 30 ശതമാനത്തിലധികം സീറ്റുകൾക്കാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകാരം നൽകാത്തത്.മെഡിസിൽ വിഭാഗത്തിൽ 14 സീറ്റുകളിൽ നാലെണ്ണത്തിനും സർജറി വിഭാഗത്തിൽ 10 സീറ്റിൽ രണ്ടെണ്ണത്തിനും അംഗീകാരമില്ല. ഫോറൻസിക് മെഡിസിൻ ഫിസിയോളജി ഉൾപ്പടെ ഏഴ് വിഭാഗങ്ങൾക്ക് ഒരു സീറ്റിന് പോലും അംഗീകാരം കിട്ടിയിട്ടില്ല  അധ്യാപകരുടെ കുറവാണ് പ്രധാനപ്രശ്നം. അസി. പ്രഫസർമാരായി എംബിബിഎസ് യോഗ്യതയുള്ളവരെ നിയമിക്കുന്നതാണ് പ്രശ്നം

അടിസ്ഥാനസൗകര്യമില്ലാത്തതും പ്രശ്നമാണ് എംആർഐ മിഷീനില്ല അംഫീബിയൻ ലാബില്ല. സർജറി വാർഡിൽ  225 ബെഡ് വേണമെന്ന എം സി ഐയുടെ നിർദ്ദേശം പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മറ്റ് ആശുപത്രിയിൽ നിന്നും ഡോക്ടർമാരെ കൊണ്ടുവന്ന് എം സിഐയെ കമ്പളിപ്പിച്ചതിന് ഒരു ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.

അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തണമെന്ന കോടതി നിർദ്ദേശം അംഗീകരിക്കാത്തതിനാൽ കോടതി അലക്ഷ്യത്തിന് പൂർവ്വവിദ്യാർത്ഥികൾ കേസ് നൽകിയിരിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ