പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

By Web DeskFirst Published Mar 14, 2018, 9:34 AM IST
Highlights
  • ശാസ്ത്രജ്ഞന്‍  സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്.

1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17 -ാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണം  ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് നാഡീരോഗം ബാധിച്ച്  കൈകാലുകള്‍ തളര്‍ന്ന് വീല്‍ ചെയറിലേക്ക് സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം മാറിയത്.

click me!