
ചീഫ് ജസ്റ്റിസ് എസ് കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിയ്ക്കുക. ജയലളിത ആശുപത്രിയിലായി പതിമൂന്ന് ദിവസം പിന്നിടുമ്പോൾ ഇതുവരെ അവരുടെ ആരോഗ്യനില സംബന്ധിച്ച് ഒരു വിവരവും പുറത്തുവരുന്നില്ലെന്ന് കാട്ടിയാണ് സാമൂഹ്യപ്രവർത്തകനായ ട്രാഫിക് രാമസ്വാമി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൾ സെക്രട്ടറി എന്നിവരിൽ നിന്ന് ജയലളിതയുടെ ആരോഗ്യവിവരം സംബന്ധിച്ചുള്ള റിപ്പോർട്ട് തേടണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.
ഇക്കാര്യം അംഗീകരിച്ച കോടതി ജയലളിതയുടെ ആരോഗ്യറിപ്പോർട്ട് സർക്കാർ ഉദ്യോഗസ്ഥരോ ഡോക്ടർമാരോ നേരിട്ട് സമർപ്പിയ്ക്കണമെന്നാണ് തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയത്. സ്വകാര്യത കാത്തുസൂക്ഷിയ്ക്കാൻ ജയലളിതയ്ക്ക് അവകാശമുണ്ടെന്ന തമിഴ്നാട് അഭിഭാഷകന്‍റെ വാദം തള്ളിയാണ് ജസ്റ്റിസ് മഹാദേവൻ അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാനസർക്കാരിനോട് വിശദീകരണം നൽകണെന്നാവശ്യപ്പെട്ടത്.
എന്നാൽ സർക്കാർ ഈ റിപ്പോർട്ട് തുറന്ന കോടതിയിൽ വായിക്കാനോ, വാദം നടത്താതിരിയ്ക്കാനോ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ കോടതിയ്ക്ക് തീരുമാനനെടുക്കാം. അതേസമയം, ദില്ലി എയിംസിൽ നിന്നുള്ള മൂന്ന് വിദഗ്ധ ഡോക്ടർമാർ ഇപ്പോൾ ജയലളിതയെ നിരീക്ഷിയ്ക്കുന്നതിനായി ചെന്നൈയിൽ എത്തിട്ടുണ്ടെന്ന അഭ്യൂഹമുണ്ടെങ്കിലും അവയെന്നും പാർട്ടിയോ സർക്കാരോ സ്ഥിരീകരയ്ക്കാൻ തയ്യാറായിട്ടില്ല.
ഇന്നലെ ജയലളിതയുടെ ആരോഗ്യനില സംഭന്ധിച്ച് ആശുപത്രി അധികൃതർ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല. ജയലളിതയുടെ നില അതീവഗുരുതരമാണെന്ന് ചില പത്രങ്ങളിൽ റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധൻ മരിച്ചു. വുഡുഗാപ്പേട്ടി സ്വദേശി ശരവണൻ ആണ് മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam