
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജോലി പിആര്‍ഒ പണിയല്ലെന്നു പിണറായി വിജയന്‍. താന്‍ കരുത്തനല്ല സാധുവാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മോദിയുടെ ശൈലിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ ശൈലിയെ ചൊല്ലിയുള്ള വിമര്‍ശനവും മുഖ്യമന്ത്രിയുടെ മറുപടിയും. മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണു സഭയില്‍ പെരുമാറുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍.
മദ്യനിരോധനമല്ല നയമെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മുല്ലപ്പെരിയാറില്‍ പൊതുനിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വികസനത്തെയും എതിര്‍ക്കുന്ന ചിലരെ തിരിച്ചറിയണം. കുറച്ചു ഭൂമി, കുറച്ചുവളം, കൂടുതല്‍ ആദായം എന്ന മുദ്രാവാക്യവുമായി കാര്‍ഷികമേഖലയില്‍ മുന്നേറ്റമുണ്ടാക്കും.
നയപ്രഖ്യാപനത്തിലെ ചില നിര്‍ദ്ദേശങ്ങള പിന്തുണച്ച ഒ. രാജഗോപാല്‍ നന്ദിപ്രമേയത്തെ അനുകൂലിക്കനോ എതിര്‍ക്കാനോ തയ്യാറായില്ല. സര്‍ക്കാരിനെ ബിജെപി പിന്തുണക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം ക്രമപ്രശ്‌നവും ഉന്നയിച്ചു. പരിശോധിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam