പിണറായിയിലെ മരണപരമ്പര: കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

By Web DeskFirst Published Apr 23, 2018, 5:04 PM IST
Highlights
  • ഒരു കുടംബത്തിലെ നാല് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി

കണ്ണൂര്‍:പിണറായിയില്‍ ഒരു കുടംബത്തിലെ നാല് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. പിണറായിയിലെ കുഞ്ഞിക്കണനും കുടുംബവും മരണപ്പെട്ട സംഭവത്തിലാണ് കുഞ്ഞിക്കണന്‍റെ പേരമകളായ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. 

ഒന്‍പത് വയസ്സുകാരിയായ ഐശ്വര്യ 2018 ജനുവരി 31-നാണ് മരിക്കുന്നത്. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദ്ദിയുമായിരുന്നു രോഗലക്ഷണങ്ങള്‍. ഇതേ അസുഖവുമായി 2012 സെപ്തംബര്‍ ഒന്‍പതിന് ഐശ്വര്യയുടെ ഒന്നരവയസ്സുകാരിയായ അനിയത്തി കീര്‍ത്തനയും മരിച്ചിരുന്നു. 

ഐശ്വര്യയുടെ മരണം കഴിഞ്ഞ് അധികം വൈകാതെ കുഞ്ഞിക്കണനും ഭാര്യ കമലയും മരണപ്പെട്ടു. ദിവസങ്ങളുടെ മാത്രം ഇടവേളയിലായിരുന്നു ഇരുവരുടേയും മരണം.തുടര്‍ച്ചയായ മരണങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍  ഇതോടെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇടപെട്ട് ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യിച്ചു. പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ്  ഇരുവരും വിഷം ഉള്ളിലെത്തിയാണ് മരിച്ചതെന്ന വിവരം പുറത്തറിയുന്നത്. 

ഇതോടെ ജനുവരിയില്‍ മരിച്ച ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. 2018 ജനുവരി 21-നാണ് ഐശ്വര്യ മരിച്ചത്. മൃതദേഹത്തിൽ നിന്നും ആന്തരികായവങ്ങൾ ശേഖരിച്ച് വിശദപരിശോധനയ്ക്ക് അയക്കും. അതേസമയം ഇതിനിടയിൽ വിഷാംശമേറ്റ ഐശ്വര്യയുടെ അമ്മ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. 
 

click me!