
തിരുവനന്തപുരം: ഭരണം 8 മാസം പിന്നിട്ടിട്ടും വേഗം പോരെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ഘടക കക്ഷികളുടെ വിമര്‍ശനം. മെല്ലപ്പോക്ക് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു. ഫയല്‍ നീക്കത്തില്‍ അടക്കം വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം എല്‍ഡിഎഫ് ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
സിപിഎം-സിപിഐ തര്‍ക്കം അജണ്ടയിലില്ലെങ്കിലും ജനതാദള്‍ ഉന്നയിച്ചു. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്യ പ്രസ്താവന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നായിരുന്നു ജനതാദളിന്റഎ ആശങ്ക. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നല്‍കി.സിപിഐക്കെതിരെ വിമര്‍ശനവുമായി എന്‍സിപി രംഗത്തെത്തി. കെ.എസ്ആര്‍ടിസി ശമ്പള പ്രശ്നത്തില്‍ ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് എഐടിയുസി നടത്തിയ മാര്‍ച്ചാണ് എന്‍സിപി അംഗങ്ങളുടെ പ്രധിഷേധത്തിനിടയിക്കിയത്.
കെ.എസ്ആര്‍ടിസിയിലെ എല്ലാം പ്രതിസന്ധിയുടെയയും ഉത്തരവാദിത്വം മന്ത്രിയില്‍ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നായിരുന്നു എന്‍സിപിയുടെ മറുപടി. കെഎസ്ആര്‍ടിസി നവീകരണ സമിതി റിപ്പോര്‍ട്ടിന് ശേഷം സര്‍ക്കാര്‍ ഇടപെടുമെന്നമും മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ച, റേഷന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ 22ന് സര്‍വ്വ കക്ഷി യോഗം വിളിക്കാനും എല്‍ഡിഎഫില്‍ ധാരണയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam