കള്ളെന്ന് പറഞ്ഞ് വേറെന്തെങ്കിലും കൊടുക്കുന്നത് അംഗീകരിക്കില്ല; മുഖ്യമന്ത്രി

Published : Feb 17, 2018, 01:00 PM ISTUpdated : Oct 05, 2018, 01:37 AM IST
കള്ളെന്ന് പറഞ്ഞ് വേറെന്തെങ്കിലും കൊടുക്കുന്നത് അംഗീകരിക്കില്ല; മുഖ്യമന്ത്രി

Synopsis

കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ച് പൂട്ടിയപ്പോള്‍ വ്യാജമദ്യം വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായെന്നും മയക്ക് മരുന്ന് ഉപയോഗം കൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തിലാണ് മദ്യ ഉപഭോഗത്തിനായി സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്. 

പൊതുസമൂഹത്തിന് ദോഷകരമല്ലാത്ത നടപടിയാണ് മദ്യനയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്യം വേണ്ടവര്‍ മദ്യം കഴിക്കട്ടെ, എന്നാല്‍ അതിനെതിരായുള്ള ബോധവത്കരണവും ഉയര്‍ത്തി കൊണ്ടുവരണം. മദ്യ വ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് പ്രധാനമായി സര്‍ക്കാര്‍ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കള്ള് വ്യവസായത്തില്‍ അപചയം വന്നത് മേഖലയില്‍ ഉള്ള ചിലരുടെ ലാഭക്കൊതി മൂലമാണ്. ആരോഗ്യദായകമായതിനെ അനാരോഗ്യകരമാക്കിയത് ആരാണെന്ന് ചിന്തിക്കണം.കള്ള് എന്ന് പറഞ്ഞ് എന്തെങ്കിലും നല്‍കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ല
കള്ള് ഷാപ്പ് പറ്റാത്തിടത്ത് അത് വേണ്ടെന്ന് വെക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ
എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, 'ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം'