മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി

By Web DeskFirst Published Jun 11, 2016, 7:43 AM IST
Highlights

ആഘോഷങ്ങളില്ലാതെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി. എകെജി സെന്‍ററിനടുത്തെ ഫ്ലാറ്റില്‍ നിന്ന് രാവിലെയാണ് കുടുംബസമേതം പിണറായി വിജയന്‍  ക്ലിഫ് ഹൗസിലേക്ക്  താമസം മാറിയത്.ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി തന്നെയാണ്  വീടുമാറ്റത്തിന്‍റെ വിവരം പുറത്തുവിട്ടത്.

അധികാരമേറ്റതിന്‍റെ പതിനേഴാം നാളാണ് ഔദ്യോഗികവസതിയിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റം. രണ്ട് പതിറ്റാണ്ടോളമായി എകെജി സെന്‍ററിനടുത്തെ ഫ്ലാറ്റിലായിരുന്നു  പിണറായിയുടെ താമസം. പാലുകാച്ചും മറ്റ് ചടങ്ങുകളൊന്നുമില്ല. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചതുമില്ല. ഭാര്യ കമലയ്‌ക്കും മകള്‍ വീണയ്‌ക്കും പേരക്കുട്ടിക്കുമൊപ്പം ക്ലിഫ്ഹൗസില്‍ നിന്നെടുത്ത ചിത്രം മുഖ്യമന്ത്രി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പായസം വിളന്പി. നന്നായൊന്ന് വെള്ളപൂശി, പിന്നെ അടുക്കളയും മുറികളുമെല്ലാം വൃത്തിയാക്കി. വലിയ രീതിയിലുള്ള അറ്റകുറ്റപ്പണി ഉണ്ടായിട്ടില്ല. മന്ത്രിമന്ദിരങ്ങള്‍ ലക്ഷങ്ങള്‍ ചെലവിട്ട് മോടികൂട്ടേണ്ടെന്ന നിര്‍ദ്ദേശം നടപ്പാക്കി മുഖ്യമന്ത്രി തന്നെ മാതൃകയായി.

 

 

click me!