കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ സംസ്ഥാന സർക്കാരിന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി

Web Desk |  
Published : May 12, 2018, 09:20 PM ISTUpdated : Jun 29, 2018, 04:06 PM IST
കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ സംസ്ഥാന സർക്കാരിന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി

Synopsis

കാസർകോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം

കാസർകോട്: പേയിളകിയ പട്ടിയെ തല്ലി കൊന്നതറിഞ്ഞാൽ പാതിരാത്രിയിൽ പോലും എന്നെ വിളിക്കുന്ന  കേന്ദ്ര മന്ത്രി ഉള്ളപ്പോൾ കർഷകർക്ക് ദുരന്തമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ്‌.സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി കാസർകോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖാമുഖത്തില്‍ പങ്കെടുത്ത വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദർ ആന്റണി തെക്കേമുറിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഒരുമാസം മുൻപ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരികുണ്ടിലെ ജോസ് എന്ന കർഷകന്റെ ദുരന്ത കഥയാണ് ഫെറോന വികാരി മുഖ്യമന്ത്രിക്ക് മുന്നിൽ വിവരിച്ചത്. എൽ.ഡി.എഫ്‌.സർക്കാർ അധികാരത്തിൽ എത്തി രണ്ടു വർഷം പൂർത്തിയാകുമ്പോൾ ഉണ്ടായ വികസന നേട്ടങ്ങൾ വിവരിക്കുന്നതിനിടയിൽ മുഖ്യമന്ത്രി കർഷക മുന്നേറ്റവും വിവരിച്ചിരുന്നു.

ഇതിന്റെ ചുവടു പിടിച്ചാണ് കാസർകോടിന് കിഴക്കുള്ള മലയോര കുടിയേറ്റ കർഷകർ കാട്ടുപന്നിയുടെ നിരന്തരമുള്ള ആക്രമണങ്ങളും ദുരന്തങ്ങളും വികാരിയച്ചൻ വിഷയമാക്കിയത്.
അക്രമകാരികളായ പന്നികളെ വെടിവെച്ചുകൊല്ലാൻ ഉപാധികളുണ്ട്. ഗർഭണിയായ പെൺപന്നിയെ കൊല്ലുവാൻ പാടില്ല. എന്നാൽ ആക്രമിക്കാൻ വരുന്ന പന്നി ആണാണോ പെണ്ണാണോ എന്ന് എങ്ങനെ തിരിച്ചറിയും എന്ന മുഖ്യമന്ത്രിയുടെ മറുപടി സദസ്സിൽ ചിരിപടർത്തി. സി.പി.എമ്മിന്റെ ക്ഷണം സ്വീകരിച്ചാണ് വെള്ളരിക്കുണ്ട് ഫെറോനാ വികാരി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്