സര്‍വ്വകക്ഷിയോഗം; മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്തെന്ന്' ആക്രോശിച്ച് മുഖ്യമന്ത്രി

Published : Jul 31, 2017, 10:19 AM ISTUpdated : Oct 05, 2018, 01:40 AM IST
സര്‍വ്വകക്ഷിയോഗം; മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്തെന്ന്' ആക്രോശിച്ച് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച തുടങ്ങി. യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കി. കടക്ക് പുറത്തെന്നായിരുന്നു മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.

സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങള്‍ എത്തിയിരുന്നു. യോഗ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ എന്ത് പറഞ്ഞില്ല, കടക്ക് പുറത്ത് എന്ന് പിണറായി ആക്രോശിക്കുകയായിരുന്നു.

മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തിന് ക്യാമറ അകത്ത് കയറ്റി എന്നായിരുന്നു ആദ്യ ചോദ്യം. ഒരു മേശക്ക് ചുറ്റിലും സമവായം ഉണ്ടാകുന്ന കാര്യം അണികളിലേക്കെത്തുന്നത് നിലവിലെ രാഷ്ട്രീയ അവസ്ഥയ്ക്ക് ഗുണം ചെയ്യും. എന്നിട്ടും മുഖ്യമന്ത്രിയുടെ രോക്ഷ പ്രകടനം എന്തിനാണെന്ന് വ്യക്തമല്ല. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ,  കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.. കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി