ജോൺസൺ മാഷിന്‍റെ ഭാര്യയ്ക്ക് മൂന്ന്  ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിച്ചു

By Web DeskFirst Published Feb 15, 2018, 7:37 PM IST
Highlights

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാഷിന്‍റെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം അനുവദിച്ചത്.

രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് റാണി ജോൺസണ് ചികിത്സാ സഹായം അനുവദിച്ചത്. ജോൺസൺ മാഷിന്റേയും മക്കളായ ജോൺസൺ, റെൻ ജോൺസൺ എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോൺസൺ രക്താർബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.

click me!