
തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനത്തെക്കുറിച്ച് തന്നെ നേരത്തെ വിവരമറിയിച്ചില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അതേ വേദിയില്‍ കൃത്യമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ചയാണ് സമ്മേളനം അറിഞ്ഞതെന്നും അതുകൊണ്ടാണ് ഉദ്ഘാടനത്തിന് എത്താനാകാതിരുന്നതെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്. അതേ വേദിയില്‍ പിണറയി മറുപടി നല്‍കി.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചതാണോ എന്നറിയില്ല. കണ്ണന്താനത്തിന് വെള്ളിയാഴ്ച മാത്രമാണ് അറിയിപ്പ് ലഭിച്ചതെന്ന് ഇപ്പോഴാണ് അറിയുന്നത്. നേരത്തെ കത്തയിച്ചുവെന്നാണ് അറിയുന്നത്. അതിന് അദ്ദേഹം അയച്ച മറുപടിയും ഫയലിലുണ്ട്. ചിലപ്പോള്‍ നമുക്കൊക്കെ അങ്ങനെ സംഭവിക്കാം. ഞാന്‍ ഏറ്റ പരിപാടിയാണോ അതെന്ന് സംശയം പിന്നീട് വരും- മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam