പാചക വാതകം ലഭ്യമാക്കുന്ന ഉജ്വല യോജനയ്ക്ക് തുടക്കമായി

Published : May 01, 2016, 09:11 AM ISTUpdated : Oct 05, 2018, 01:51 AM IST
പാചക വാതകം ലഭ്യമാക്കുന്ന ഉജ്വല യോജനയ്ക്ക് തുടക്കമായി

Synopsis

ബലിയ: ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങളില്‍ പാചക വാതകം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ബലിയയില്‍ തുടക്കം കുറിച്ചു.വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 5 കോടി കുടുംബങ്ങളില്‍ പാചക വാതകം എത്തിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.

പാചക വാതക സബ്‌സിഡി ഉപേക്ഷിച്ചവരില്‍ നിന്നും സമാഹരിച്ച തുകയാണ് പ്രധാനമന്ത്രി ഉജ്വല യോജനക്ക് വേണ്ടി കേന്ദ്രം ചിലവഴിക്കുന്നത്. സബ്‌സിഡി ഉപേക്ഷിച്ചവരിലൂടെ കണ്ടെത്തിയ അയ്യായിരം കോടി രൂപയുമായാണ് എണ്ണായിരം കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.പാചക വാതക സബ്‌സിഡി ഉപേക്ഷിച്ച രാജ്യത്തെ ജനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, യുവാവ് അറസ്റ്റിൽ
കഴിഞ്ഞ വർഷം മാത്രം ഉത്പാദിപ്പിച്ചത് 24 ലക്ഷം ടൻ അലുമിനിയം, ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം, പിന്നാലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി