
തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കുതിരകയറിയ എസ്.ഐ വിമോദ് നോര്‍മല്‍ അല്ലെന്നാണ് തോന്നുന്നതെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ്. ഇയാളെ കുതിരവട്ടം മനോരോഗ ആശുപത്രിയില്‍ അടക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിേനാട് പറഞ്ഞു.
'രാവിലെ മുതല്‍ ഉണ്ടായ അവ്യക്തത നീങ്ങിയിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് വളരെ വ്യക്തമായിരിക്കുകയാണ്. ആ പൊലീസുകാരന്‍ നോര്‍മല്‍ അല്ല. അയാളെ കുതിരവട്ടത്തേക്കുള്ള ബസില്‍ കയറ്റി അയക്കുകയാണ് വേണ്ടത്. അത്രയും മോശമായാണ് അയാള്‍ പെരുമാറിയത്. മുമ്പ് തൃശൂരിലും അയാള്‍ ഇതുപോലെ പെരുമാറിയതായാണ് പറയുന്നത്. അയാള്‍ക്കെതിരെ നടപടി അനിവാര്യമാണ്'-പി.എം മനോജ് പറഞ്ഞു.