ആള്‍ദൈവ അനുയായികളുടെ അക്രമം; പ്രധാനമന്ത്രി ഉന്നത ഉദ്ദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

Published : Aug 25, 2017, 09:29 PM ISTUpdated : Oct 04, 2018, 05:00 PM IST
ആള്‍ദൈവ അനുയായികളുടെ അക്രമം; പ്രധാനമന്ത്രി ഉന്നത ഉദ്ദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

Synopsis

ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. അക്രമ സംഭവങ്ങള്‍ ദുഖകരമാണെന്നും അതിനെ ശക്തിയായി അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എല്ലാവരും സമാധാനം പാലിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അക്രമങ്ങള്‍ അപലപനീയമാമെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ആവശ്യപ്പെട്ടു.

സംഭവവികാസങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. സമാധാനം ഉറപ്പുവരുത്തുന്നതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വാകീകരിക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അക്രമം തടയാന്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാറുകള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ കലാപബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പല സ്ഥലങ്ങളുടെയും നിയന്ത്രണം ഇതിനോടകം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന് വിജയം
വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം