കള്ളപ്പണ വിവരങ്ങൾ കൈമാറും: സ്വിസ് പിന്തുണ ഉറപ്പാക്കി മോദി

Published : Jun 06, 2016, 01:02 PM ISTUpdated : Oct 05, 2018, 12:29 AM IST
കള്ളപ്പണ വിവരങ്ങൾ കൈമാറും: സ്വിസ് പിന്തുണ ഉറപ്പാക്കി മോദി

Synopsis

സ്വിസ് പ്രസിഡന്‍റ് ജൊഹാൻ ഷ്നീദർ അമ്മനുമായി അര മണിക്കൂർ നീണ്ടു നിന്ന പ്രത്യേക കൂടിക്കാഴ്ചയിലും പിന്നീട് നടന്ന പ്രതിനിധിതല ചർച്ചയിലുമാണ് ആണവവിതരണ ഗ്രൂപ്പ്, എൻഎസ്ജി അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണ കിട്ടിയത്. 

മുമ്പ് ഇന്ത്യയുടെ ആവശ്യത്തെ പൂർണ്ണമായും പിന്തുണയ്ക്കാത്ത സ്വിറ്റ്സർലന്റ് ഇത്തവണ ഉപാധികളൊന്നും നിർദ്ദേശിച്ചില്ല. കള്ളപ്പണക്കാരെ കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നതിൽ സ്വിസ് ബാങ്കുകളുടെ സഹകരണം അനിവാര്യമാണെന്ന് മോദി കൂടിക്കാഴചയിൽ പറഞ്ഞു. നിക്ഷേപകരെകുറിച്ചുള്ള വിവരം അപ്പോൾ തന്നെ ഇന്ത്യയ്ക്കു കിട്ടുന്നതിനുള്ള സംവിധാനം കൊണ്ടുവരാനുള്ള ചർച്ചകൾ വേഗത്തിലാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

നിക്ഷേപം നടത്താൻ തീർത്തും അനുകൂലമായി സാഹചര്യമാണ് ഇന്ത്യയിലെന്ന് നരേന്ദ്ര മോദി വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. കണികാപരീക്ഷണവുമായി സഹകരിക്കുന്ന ഇന്ത്യൻ ഗവേഷകരെയും പ്രധാനമന്ത്രി കണ്ടു. 

48 അംഗ എൻസ്ജിയിലെ അംഗത്വത്തിന് സ്വിറ്റ്സർലന്റിന്‍റെ പിന്തുണ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും. ഇന്ത്യ നല്‍കിയ അപേക്ഷ വ്യാഴാഴ്ച തുടങ്ങുന്ന എൻഎസ്ജി യോഗം പരിഗണിക്കുന്നുണ്ട്. അമേരിക്ക ഇന്ത്യയ്ക്കായി എൻഎസ്ജിയിൽ വാദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അമേരിക്കൻ സന്ദർശനത്തിനു ശേഷം മെക്സിക്കോയിൽ പ്രധാനമന്ത്രി എത്തുന്നതും ഈ ലക്ഷ്യത്തോടെയാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി