മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് കുമാരസ്വാമിയുടെ 'ഫിറ്റ്' മറുപടി

Web Desk |  
Published : Jun 13, 2018, 01:06 PM ISTUpdated : Oct 02, 2018, 06:34 AM IST
മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് കുമാരസ്വാമിയുടെ 'ഫിറ്റ്' മറുപടി

Synopsis

കുമാരസ്വാമിക്ക് പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച്

ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത നരേന്ദ്ര മോദി ചലഞ്ച് ചെയ്തത് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ.  ചലഞ്ച് ചെയ്തത് മണിക്കൂറുകള്‍ക്കുള്ളില്‍ കുമാരസ്വാമിയുടെ മറുപടി വന്നു. തന്‍റെ ആരോഗ്യത്തെക്കുറിച്ച് താല്‍പ്പര്യപ്പെടുന്നതില്‍ നന്ദി.

ഫിറ്റ്നസ് വളരെ  പ്രാധാന്യമുള്ളതാണ് താന്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട് എന്നാല്‍ കര്‍ണ്ണാടകയുടെ വികസനത്തിനും ഫിറ്റ്നസിനുമാണ് താന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അതിനായി താങ്കളുടെ എല്ലാ പ്രോത്സാഹനവും ആവശ്യപ്പെടുന്നതായും കുമാരസ്വാമി മറുപടിയായി ട്വീറ്റ് ചെയ്തു.

ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ചലഞ്ച് ഏറ്റെടുത്ത മോദി രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ദിവസേനയുള്ള വ്യായാമമുറകളും യോഗയും പങ്കുവെച്ചിരുന്നു. പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് തന്‍റെ വ്യായാമമെന്നും ട്വീറ്റിലൂണ്ട്.

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

90 ദിവസത്തെ ചികിത്സയ്ക്ക് 1.6 ലക്ഷത്തിന്‍റെ വ്യാജ ബില്ല്; ചൈനയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി