
കൊളൊംബോ: പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രവും ഭീകരതയും ചര്‍ച്ചയുടെ സാധ്യത ഇല്ലാതാക്കുമെന്ന് പാകിസ്ഥാനെ പേരെടുത്ത് പറയാതെ മോദി കുറ്റപ്പെടുത്തി. ഭീകരത വിനാശത്തിന്റെ വൈകാരികതയ്ക്ക് പ്രകടമായ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളേക്കാള്‍ ലോകസമാധാനം ഉറപ്പുവരുത്തുകായാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും പ്രധാനമനത്രി പറഞ്ഞു. കൊളംബോയില്‍ അന്താരാഷ്ട്ര ബുദ്ധ മഹോത്സവത്തിന്റെ ഭാഗമായുള്ള വിശാഖ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി ഓഗസ്റ്റില്‍ കൊളെംബോയും വാരണാസിയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസ് എയര്‍ ഇന്ത്യ തുടങ്ങുമെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam