പ്രധാനമന്ത്രി മസ്കറ്റില്‍; ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങും

By Web DeskFirst Published Feb 12, 2018, 6:49 AM IST
Highlights

ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങും. വ്യപാരബന്ധം ദൃഡമാക്കാനും പ്രതിരോധരംഗത്ത് സഹകരിക്കാനും ഇന്ത്യയും ഒമാനും ഇന്നലെ ധാരണയിലെത്തി. ഗ്രാന്‍ഡ് മോസ്കും ശിവക്ഷേത്രവും മോദി ഇന്ന് സന്ദര്‍ശിക്കും.

നാല് ദിവസം നാല് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഗള്‍ഫ് മേഖലയില്‍ ചലനമുണ്ടാക്കിയാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ഇന്ന് ഉച്ചയോടെ മടങ്ങുന്നത്. ഒമാനില്‍ ഇന്നലെയെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ആചാരപരമായ വരവേല്‍പ്പ് നല്കി. പിന്നീട് ഇന്ത്യന്‍ സമുഹത്തെ അഭിസംബോധന ചെയ്ത മോദി, അഴിമതി തുടച്ചുനീക്കാന്‍ തനിക്കായെന്ന് അവകാശപ്പെട്ടു. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്ദ് അല്‍ സയ്ദുമായി പ്രധാനമന്ത്രി ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയാണ് നടത്തിയത്. നരേന്ദ്ര മോദിക്ക് സുല്‍ത്താന്‍ അത്താഴവിരുന്ന് നല്കി. പ്രതിരോധരംഗത്ത് ഉള്‍പ്പടെ സഹകരിച്ച് നീങ്ങാന്‍ തീരുമാനമായി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് പിന്തുണ നല്കുമെന്നും സുല്‍ത്താന്‍ അറിയിച്ചു. 

ഇന്ന് മസ്കറ്റിലെ ഗ്രാന്‍ഡ് മോസ്കും ശിവക്ഷേത്രവും മോദി സന്ദര്‍ശിക്കും. യുഎഇ ഡെപ്യൂട്ടി പ്രധാന മന്ത്രിമാരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയാവും പ്രധാനമന്ത്രി മടങ്ങുക.

click me!