നരേന്ദ്ര മോദിക്ക് ഇന്ന് 66-ാം പിറന്നാള്‍

Published : Sep 17, 2016, 01:18 AM ISTUpdated : Oct 04, 2018, 06:28 PM IST
നരേന്ദ്ര മോദിക്ക് ഇന്ന് 66-ാം പിറന്നാള്‍

Synopsis

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 66ആം ജന്മദിനം. ഗുജറാത്തിൽ കുടുംബത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം. അമ്മ ഹിരാ ബായിൽ നിന്ന് അനുഗ്രഹം വാങ്ങിക്കുന്ന മോദി കുടുംബാംഗങ്ങളേയും സന്ദർശിക്കും. ആദിവാസി ജില്ലയായ ദാഹോഡിൽ ജലചേസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നാല് ഗിന്നസ് റെക്കോഡുകളാണ് ബിജെപിയുടെ ലക്ഷ്യം.നവ്സാരിയിൽ  11,223 അംഗപരിമിതർക്ക് 17,000 സഹായക്കിറ്റുകൾ വിതരണം ചെയ്യും. 1,000 പേർക്ക് വീൽ ചെയറുകളും 1,000 പേർക്ക് ശ്രവണ സാഹയയന്ത്രവും നൽകും. 1500 എണ്ണവിളക്കുകൾ ഒരുമിച്ച് കത്തിച്ചും റെക്കോർഡിന് ശ്രമിക്കും.

മോദിയുടെ ജന്മദിനം സേവാ ദിവസമായി ആചരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അണികളോട് ബിജെപി അധ്യക്ഷൻ അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്. അമിത് ഷാ തെലങ്കാനയിൽ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിൽ പങ്കാളിയാകും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്നതാണ് നിലപാട്'; സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി, കേസെടുത്ത് പൊലീസ്