അക്കൗണ്ടില്‍ 15 ലക്ഷം എന്ന് വരും? മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

Web Desk |  
Published : Apr 23, 2018, 11:22 PM ISTUpdated : Jun 08, 2018, 05:49 PM IST
അക്കൗണ്ടില്‍ 15 ലക്ഷം എന്ന് വരും?  മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

Synopsis

അക്കൗണ്ടില്‍ 15 ലക്ഷം എന്ന് വരും?  മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ദില്ലി: ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം നല്‍കിയ 15 ലക്ഷത്തെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമ പ്രകാരമാണ് അത് സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയത്. ഈ തുക എന്ന് അക്കൗണ്ടില്‍ ലഭിക്കുമെന്നായിരുന്നു വിവരാവകാശനിയമ പ്രകാരം തിരക്കിയത്. 

2014 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു രാജ്യത്തിന് വെളിയിലുള്ള കള്ളപ്പണം തിരിച്ചെടുത്ത് രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മോഹന്‍ കുമാര്‍  എന്നയാളാണ് വിവരാവകാശ പ്രകാരം വിവരങ്ങള്‍ ആരാഞ്ഞത്. എന്നാല്‍ ഈ വിവരങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസ് വിശദമാക്കിയത്. 

നോട്ട് നിരോധനത്തിന് ശേഷം ഫയല്‍ ചെയ്ത പരാതിയ്ക്കാണ് ഇപ്പോള്‍ മറുപടി ലഭിക്കുന്നത്. ആര്‍ടിഐ സെക്ഷന്‍ 2 എഫ് പ്രകാരം ഈ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് വിശദീകരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ
ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാർ! ഈ വർഷം പിഴയായി ഈടാക്കിയത് 1,781 കോടി