പൊലീസ് മർദ്ദനം ഭയന്ന് ആദിവാസി യുവാവ് കാട്ടിൽ ഒളിച്ച് കഴിഞ്ഞത് ഒരു മാസം

Web Desk |  
Published : May 03, 2018, 10:47 PM ISTUpdated : Jun 08, 2018, 05:46 PM IST
പൊലീസ് മർദ്ദനം ഭയന്ന് ആദിവാസി യുവാവ് കാട്ടിൽ ഒളിച്ച് കഴിഞ്ഞത് ഒരു മാസം

Synopsis

പൊലീസ് മർദ്ദനം ഭയന്ന് കാട്ടിൽ ഒളിച്ച് താമസം ആരോപണം നിഷേധിച്ച് പൊലീസ്

കൊച്ചി: എറണാകുളം കോതമംഗലത്ത് ആദിവാസിക്കെതിരെ പൊലീസ് അതിക്രമമെന്ന് ആരോപണം. പൊലീസ് മർദ്ദനം ഭയന്ന് ഒരു കുട്ടംമ്പുഴ സ്വദേശി കൃഷ്ണൻ കാട്ടിൽ ഒളിച്ച് കഴിഞ്ഞത് ഒരു മാസം. ഒടുവിൽ ഭാര്യയുടെ പരാതിയിൽ ലീഗൽ സർവീസ് അതോറിറ്റി അധികൃതരാണ് കൃഷ്ണനെ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. എന്നാല്‍ പൊലീസ് ആരോപണം നിഷേധിച്ചു.

രണ്ട് മാസങ്ങൾക്ക് മുമ്പ് അയൽക്കാരനുമായി നടന്ന അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വഴിതർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റം അടിപിടിയിലാണ് കലാശിച്ചത്. തൊട്ടടുത്ത ദിവസം അയൽക്കാരന്‍റെ പൊലീസുകാരനായ മകൻ കുട്ടമ്പുഴ പൊലീസുമായി കൃഷ്ണന്‍റെ വീട്ടിലെത്തി. കൃഷ്ണനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

തുടർന്ന് അടിപിടി കേസിൽ സമൻസ് കിട്ടിയപ്പോൾ ജയിലിലേക്ക് പോകേണ്ടി വരുമെന്ന് ചിലർ കൃഷ്ണനെ പേടിപ്പിച്ചു. പൊലീസ് മര്‍ദ്ദനം ഭയന്ന് ഇയാൾ കാട്ടിൽ പോയി ഒളിക്കുകയായിരുന്നു കഴിഞ്ഞ ഒരു മാസമായി കാടിലെ പാറയിടുക്കിൽ കഴിയുകയായിരുന്നു കൃഷ്ണൻ. ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ അവശ നിലയിലാരുന്നു ഇയാൾ. പൊലീസിന്‍റെ കൈയ്യിൽ പെട്ടാൽ ഇനിയും മർദ്ദനം ഏൽക്കേണ്ടി വരുമെന്ന ഭയം കാരണമാണ് താൻ കാട്ടിലൊളിച്ചതെന്ന് കൃഷ്ണൻ പറഞ്ഞു.  കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആശുപത്രിയിൽ കൃഷ്ണനെ സന്ദർശിച്ച ശേഷം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സബ് ജഡ്ജ് ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചീറിപ്പാഞ്ഞെത്തിയ ബൊലോറോയിൽ നിന്ന് 200 കിലോ കഞ്ചാവ്, തൊണ്ടിമുതൽ എലി തിന്നുതീർത്തെന്ന് പൊലീസ്, 26കാരനെ വെറുതെ വിട്ട് കോടതി
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാരൻ വീട്ടിലെത്തിയില്ല, മുഹമ്മയിൽ തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം