പണപ്പിരിവിന്‍റെ പേരില്‍ വ്യാപാരിക്ക് ഭീഷണി: ബിജെപി നേതാവിനെതിരെ കേസ്

By Web DeskFirst Published Aug 8, 2017, 9:09 AM IST
Highlights

കൊല്ലം: പിരിവിന് വേണ്ടി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കൊല്ലത്തെ ബിജെപി ജില്ലാ നേതാവ് സുഭാഷിനെതിരെ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയതിനും പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനുമാണ് കേസ്. ഭീഷണിക്കിരയായ കച്ചവടക്കാരൻ ഇന്നലെ ചവറ പൊലിസില്‍ പരാതി നല്‍കിയിരുന്നു.

നിര്‍ബന്ധിച്ച് പണം ആവശ്യപ്പെട്ടതിനും വധഭീഷണി മുഴക്കിയതിനും ഐപിസി സെക്ഷൻ 385 ആം വകുപ്പ് പ്രകാരമാണ് ചവറ പെലീസ് കേസെടുത്തത്. സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യും. ഇയാള്‍ക്ക് ഹാജരാകാൻ നോട്ടീസ് നല്‍കിയെങ്കിലും അത് കൈപ്പറ്റിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണം പൊലീസ് പരിശോധിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം സുഭാഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ആലോചിക്കും. ഇക്കഴിഞ്ഞ ഇരുപത്തിയെട്ടിനാണ് ചവറയില്‍ കുടിവെള്ളക്കച്ചവടം നടത്തുന്ന മനോജിനെ ബിജെപി നേതാവ് സുഭാഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് സുഭാഷിനെ ബിജെപി സസ്പെന്‍റ് ചെയ്തിരുന്നു.
 

click me!