രാത്രിയില്‍ റോഡരികില്‍ സംസാരിച്ച് നിന്ന വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചു

By Web DeskFirst Published Sep 18, 2017, 11:29 PM IST
Highlights

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. സാരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്

നബീല്‍ ബുഹാരി, അനന്തു എന്നിരെയാണ് ഇന്നലെ രാത്രിയില്‍ ഫോ‍ര്‍ട്ട് അഡീഷണല്‍ എസ്.ഐ വിജയകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. നബീല്‍ ബുഹാരിയുടെ കുടുംബം മണക്കാട് ഹോട്ടല്‍ നടത്തുണ്ട്. പലര്‍ച്ചെ മൂന്നു മണിക്കാണ് ഹോട്ടല്‍ അടയ്‌ക്കാറുള്ളത്. ഹോട്ടല്‍ ജീവനക്കാര്‍ അവധിയിലായതിനാല്‍ ഒപ്പം പഠിക്കുന്നവരും സുഹൃത്തുക്കളുമാണ് രാത്രിയില്‍ ഹോട്ടലില്‍ സഹായത്തിന് എത്തിയിരുന്നതെന്ന് നബീല്‍ പറയുന്നു. ഹോട്ടലിലെ ജോലി കഴിഞ്ഞ് കൂട്ടംകൂടി നിന്നപ്പോഴാണ് പൊലീസെത്തി രണ്ടു പേരെ കസ്റ്റഡയിലെടുത്തത്. പൊലീസിനോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു രണ്ടുപേരെയും ജീപ്പില്‍ കയറ്റി കൊണ്ടുപോയത്.

രാവിലെ ബന്ധുക്കളും ചില പ്രാദേശിയ രാഷ്‌ട്രീയ നേതാക്കളും ഇടപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടുപേരെയും വിട്ടയച്ചത്. മര്‍ദ്ദനമേറ്റ രണ്ടുപേരും ചികിത്സയിലാണ്. അനന്തുവിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഗുണ്ടാ ആക്രണങ്ങള്‍ പതിവായ സഹാചര്യത്തില്‍ രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ നിരീക്ഷക്കാരുണ്ടെന്ന് പൊലീസ് പറയുന്നു. ഹോട്ടലിന് മുന്നില്‍ കൂട്ടംകൂടി നിന്ന യുവാക്കളെ ചോദ്യം ചെയ്പ്പോള്‍ മോശമായി പെരുമാറിയതിനാണ് കസ്റ്റഡയിലെടുത്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം. പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട് സി.ഐ അന്വേഷണം ആരംഭിച്ചു.

click me!