കുട്ടികളെ രാത്രി മര്‍ദ്ദിച്ച് ഇറക്കിവിട്ടെന്നാരോപണം; രണ്ട് കന്യാസ്ത്രീകൾക്കെതിരെ കേസ്

Published : Feb 11, 2018, 09:29 AM ISTUpdated : Oct 05, 2018, 02:49 AM IST
കുട്ടികളെ രാത്രി മര്‍ദ്ദിച്ച് ഇറക്കിവിട്ടെന്നാരോപണം; രണ്ട് കന്യാസ്ത്രീകൾക്കെതിരെ കേസ്

Synopsis

കൊച്ചി: പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെന്‍റിൽ കുട്ടികൾക്ക് പീഡനമെന്ന് പരാതി. സ്ഥാപനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതിപ്പെട്ട് ഇരുപതോളം കുട്ടികൾ രാത്രി തെരുവിലിറങ്ങി. സംഭവത്തിൽ രണ്ട് കന്യാസ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു.

നിർധനരായ 24 വിദ്യാർത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്‍റിലുള്ളത്. ഇതിൽ ആറ് മുതൽ 12 വയസ് വരെ പ്രായമുള്ള 20 പെൺകുട്ടികൾ രാത്രി ഒന്പതരയോടെ റോഡരികിൽ നിൽക്കുന്നത് കണ്ട് നാട്ടുകാർ കാര്യമന്വേഷിച്ചു. കോൺവെന്‍റിൽ നിന്ന് ഇറക്കിവിട്ടതാണെന്ന് കുട്ടികൾ പരാതിപ്പെട്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും അടിക്കാറുണ്ടെന്നും പഴകിയ ഭക്ഷണം നൽകിയെന്നുമടക്കമുള്ള പരാതികളാണ് കുട്ടികൾ ഉന്നയിച്ചത്.

സിസ്റ്റർ അംബിക, സിസ്റ്റർ ബിൻസി എന്നിവർക്കെതിരെയാണ് കുട്ടികളുടെ പരാതി. എന്നാൽ വഴക്കുപറഞ്ഞതിലുള്ള ദേഷ്യത്തിന് കുട്ടികൾ ഇറങ്ങിപ്പോയതാണെന്നാണ് കോൺവെന്‍റ് അധികൃതരുടെ വിശദീകരണം. സിസ്റ്റർ അംബികയെ കുട്ടികളുടെ പരിചരണത്തിന്‍റെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകൾക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം