
കൊച്ചി: 2104 എസ് ഐ ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍,ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. സംസ്ഥാനത്ത് ഉടനീളം ഇവര്‍ക്കെതിരെ ധാരാളം പരാതികള്‍ വരുന്നുണ്ടെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പറഞ്ഞു
മാതൃകാജനമൈത്രി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലും പൊതു ജനങ്ങളുടെ പരാതി കൂടി വരികയാണ്.സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും,അസഭ്യം പറയുകയും ചെയ്യുന്നതായാണ് പരാതികളിലേറെയും.പരാതികള്‍ പരിശോധിച്ചപ്പോള്‍ ആരോപണവിധേയരിലേറെയും 2014 ബാച്ചില്‍ പെട്ട എസ്‌ഐമാര്‍ക്കെതിരെയാണെന്നാണ് മനസിലായിരിക്കുന്നത്.ഇത് അനുവദിക്കാനാവില്ല.പരിശീനത്തിന്റെ കുഴപ്പമാകാം. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും
ഫോര്‍ട്ടു കൊച്ചി പോലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത ആളെ മര്‍ദ്ദിച്ചുവെന്ന പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു ചെയര്‍മാന്റെ പ്രതികരണം.ഫോര്‍ട്ടു കൊച്ചി സ്വദേശി ആയ 17 കാരനാണ് പരാതിയുമായി എത്തിയത്. സ്റ്റേഷനില്‍ വിളിച്ചു വരുത്തി എസ്‌ഐ നെഞ്ചത്ത് ചവിട്ടുകയും,ലാത്തി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി.സംഭവത്തില്‍ എസ്‌ഐയെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ പോലീസ് കംപ്‌ളെയ്ന്റ്‌സ് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam