
മാഡ്രിഡ്: പരിശീലന സമയത്ത് ബോധരഹിതനായി നിലം പതിക്കുന്നതായി കാണിക്കുന്ന പരിശീലകനു നേരെ ഓടിയെത്തുന്ന പോഞ്ചോ എന്ന പൊലീസ് നായ. തുടര്‍ന്ന് പരിശീലകന് സിപിആര്‍ കൊടുക്കുന്നു. ഇടയ്ക്ക് സ്‌നേഹത്തോടെ കഴുത്തില്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു. മാഡ്രിഡ് മുനിസിപ്പല്‍ പൊലീസ് ട്വീറ്റ് ചെയ്ത ഈ ദൃശ്യം ഇതിനോടകം 2 മില്ല്യണ്‍ പ്രേക്ഷകരെ കീഴടക്കി. 11,700 തവണയോളം റീട്വീറ്റ് ചെയ്യപ്പെട്ടു.
ദൃശ്യം വൈറലായതോടെ ഓഫീസര്‍ പോഞ്ചോ താരമായിരിക്കുകയാണ്. ജോണ്‍ ബില്ലിംഗ്‌സിന്റെ ഒരു വാചകത്തോടെയാണ് മാഡ്രിഡിന്റെ ട്വീറ്റ് അവസാനിക്കുന്നത്- 'ലോകത്ത് നിങ്ങളെക്കാള്‍ കൂടുതല്‍ നിങ്ങളെ സ്‌നേഹിക്കുന്ന ഒരു ജീവിയുണ്ടെങ്കില്‍ അത് നായയാണ്'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam