
കൊല്ലം: കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധിപറയുന്നത് ഈ മാസം 20ലേക്ക് മാറ്റി. കുപ്രിസിദ്ധ മോഷ്‌ടാവ് ആട് ആന്റണി പ്രതിയായ കേസില്‍ വിധി കേള്‍ക്കാള്‍ നിരവധി പേരാണ് കൊല്ലം കോടതിയില്‍ എത്തിയത്. ആട് ആന്റണിക്ക് പമാവധി ശിക്ഷ ലഭിക്കുന്നമെന്ന് പ്രതീക്ഷയെന്ന് കൊല്ലപ്പെട്ട മണിയന്‍ പിള്ളിയുടെ ഭാര്യ സംഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു മാസം നീണ്ട വിചാരണ നടപടിക്കുശേഷം കോളിളക്കം സൃഷ്‌ടിച്ച മണിയന്‍ പിള്ള വധക്കേസില്‍ ഇന്ന് വിധി പറയാനാണ് കൊല്ലം പ്രസിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചിരുന്നത് കൊല്ലം കോടതിവളപ്പിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഇന്ന് ഒരുക്കിയിരുന്നത്. പ്രതി ആട് ആന്റണിയെ എത്തിക്കുന്നതിന് മുമ്പ് ബോംബ് സ്ക്വാഡും പൊലീസും കോടതി പരിസരത്ത് പരിശോധന നടത്തി.
പത്തരയോടെ ആട് ആന്റണിയെ കോടതിയില്‍ എത്തിച്ചു. കോടതി നടപടി തുടങ്ങിയപ്പോള്‍ തന്നെ വിധി പറയുന്നത് ഈ മാസം 20 ലേക്കാ മാറ്റിയ കാര്യം ജഡ്ജി ജോര്‍ജ്ജ് മാത്യു അറിയിച്ചു. വിധി പ്രസ്താവം കേള്‍ക്കാന്‍ പൊലീസുകാരും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ കോടതിയില്‍ തടിച്ചു കൂടിയിരുന്നു. വിധി പറയുന്നത് മാറ്റിവെച്ചതോടെ ആട് ആന്റണിയെ ഉടന്‍ ജയിലേക്ക് കൊണ്ടുപോയി.
2102 ജനുവരി 26ന് പുലര്‍ച്ചെയാണ് പട്രോളിംഗിനിടെ കുത്തേറ്റ് മണിയന്‍പിള്ള മരിക്കുന്നത്. ഒപ്പം പരിക്കേറ്റ എഎസ്ഐ ജോയി ആണ് കേസിലെ പ്രധാന സാക്ഷി. എല്ലാം തെളിവുകളും പ്രതിക്ക് എതിരായതിനാല്‍ പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായി വിധിന്യായം കേള്‍ക്കാനായി എത്തിയ ജോയി പറഞ്ഞു. ഇരുന്നൂറിലധികം മോഷണക്കേസിലെ പ്രതിയായ ആന്റണിയെ കൊലപാതകം നടത്തിയ മൂന്നു വഷങ്ങള്‍ക്കു ശേഷമാണ് പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam