
ഇടുക്കി: രാജമലയില്‍ പൊലീസ് വയര്‍ലെസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് എ.ഡി.ജി.പിയെ വനപാലകര്‍ തടഞ്ഞ സംഭവത്തില്‍ വകുപ്പുകള്‍ കൊമ്പകോര്‍ക്കുന്നു. പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞതിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ചും മൂന്നാര്‍ സി.ഐയും എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇടമലക്കുടിയടക്കമുള്ള രാജമലയില്‍ പൊലീസിന് സ്വതന്ത്രമായി ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും വനപാലകര്‍ രാജമലയിലെ അധികാരം സ്ഥാപിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
രാജമലയില്‍ എന്തെങ്കിലും സംഭവമുണ്ടായാല്‍ വനപാലകരുടെ അനുമതിവാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് പലപ്പോഴും പോലീസിന്റെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു. രാജമലയെന്നത് കണ്ണന്‍ ദേവന്‍ കമ്പനിയുടെ എസ്റ്റേറ്റാണ്. ഇവിടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്നു. തൊഴിലാളികള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പെട്രോളിങ്ങ് നടത്തുന്നതിനും വനപാലകരുടെ നിയന്ത്രണത്തിലുള്ള രാജമയില്‍കൂടി യാത്രചെയ്യേണ്ടിവരും. അത്തരം സാഹചര്യത്തില്‍ ആവശ്യങ്ങള്‍ കൈമാറാന്‍ സാധിക്കുകയില്ല.
പൊലീസ് വാഹത്തിലെത്തുന്ന അധികാരികളെ തടയുന്നതിന് വനപാലകര്‍ക്ക് അനുവാദമില്ലെന്നും ആയതിനാല്‍ പ്രശ്‌നത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടി. ല്‍ പറയുന്നുണ്ട്. എന്നാല്‍ സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി പ്രതികരിച്ചു. എ.ഡി.ജി.പി രാജമലയില്‍ എത്തിയതായി ആരും പറഞ്ഞിരുന്നില്ല.
പൊലീസിന്റെ വാഹനങ്ങള്‍ തടയരുതെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വി.ഐ.പിമാര്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ വനപാലകരെ അറിയിക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം എന്താണ് നടന്നതെന്നറിയില്ലെന്നും അവര്‍ മാധ്യമത്തോട് പറഞ്ഞു.